ഖത്തര്‍ പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണം എന്താണെന്ന് പറഞ്ഞ് സൌദി | Qatar Crisis Updation

2017-11-01 80

ഖത്തര്‍ പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണം ഖത്തറിന്‍റെ ഭീകര അനുകൂല നിലപാടെന്ന് സൌദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ . നിഷേധാത്മക നിലപാടാണ് ഖത്തര്‍ ഭരണകൂടം സ്വീകരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ഭീകരര്‍ക്കു സഹായവും സംരക്ഷണവും നല്‍കുന്നതാണ് ഖത്തര്‍ പ്രതിസന്ധിയുടെ അടിസ്ഥാന പ്രശ്നം. ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുളള പിടികിട്ടാപുളളികളായവര്‍ക്ക് ഖത്തര്‍ അഭയവും സാമ്പത്തിക സഹായവും നല്‍കുന്നു. സൗദി യുദ്ധവിമാനങ്ങള്‍ ഖത്തറിന് മുകളില്‍ പറക്കുന്നില്ല. യുദ്ധക്കപ്പലുകള്‍ ഖത്തര്‍ തുറമുഖങ്ങള്‍ ഉപരോധിക്കുന്നുമില്ല. ഖത്തറിനെതിരെ ബഹിഷ്‌കരണം മാത്രമാണ് തുടരുന്നത്, അദ്ദേഹം പറഞ്ഞു. . ഭീകരരെ വിചാരണ ചെയ്യുന്നതില്‍ ഗുതുരതമായ വീഴ്ചയാണ് ഖത്തറിന്റെ ഭാഗത്തു നിന്നു ഉണ്ടാകുന്നതെന്നും വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. നേരത്തെ ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാനാണ് സൌദി സഖ്യം ശ്രമിക്കുന്നതെന്ന് ഖത്തര്‍ ആരോപിച്ചിരുന്നു. നേരത്തെയും ഇത്തരത്തിലുള്ള നീക്കങ്ങളുണ്ടായിട്ടുണ്ടെന്നും ഖത്തര്‍ പറഞ്ഞിരുന്നു.

Saudi Foreign Minister About Qatar Crisis